24 മണിക്കൂറിനിടെ രാജ്യത്ത് 36,604 പേർക്ക് കൂടി കൊവിഡ്; 501 പേർ കൂടി മരിച്ചു

24 മണിക്കൂറിനിടെ രാജ്യത്ത് 36,604 പേർക്ക് കൂടി കൊവിഡ്; 501 പേർ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,604 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 95 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 94,99,414 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്.

501 പേർ ഇന്നലെ മരിച്ചു. രാജ്യത്താകെയുള്ള കൊവിഡ് മരണം 1,38,122 ആയി ഉയർന്നു. 43,062 പേർ ഇന്നല രോഗമുക്തരായി. 89,32,647 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്.

4,28,644 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 10,96,651 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഡിസംബർ ഒന്ന് വരെ 14,24,45,949 സാമ്പിളുകൾ പരിശോധിച്ചു.

മഹാരാഷ്ട്രയിൽ മാത്രം 18 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ 8.86 ലക്ഷം പേർക്കും ആന്ധ്രയിൽ 8.68 ലക്ഷം പേർക്കും തമിഴ്‌നാട്ടിൽ 7.83 ലക്ഷം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Share this story