ജഡ്ജിമാർക്കും കുടുംബാംഗങ്ങൾക്കുമെതിരായ പരാമർശം; ജസ്റ്റിസ് കർണനെ അറസ്റ്റ് ചെയ്തു

ജഡ്ജിമാർക്കും കുടുംബാംഗങ്ങൾക്കുമെതിരായ പരാമർശം; ജസ്റ്റിസ് കർണനെ അറസ്റ്റ് ചെയ്തു

സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർക്കും കുടുംബാംഗങ്ങൾക്കുമെതിരെ അഴിമതി, ലൈംഗികാരോപണങ്ങൾ ഉന്നയിച്ച മുൻ ജഡ്ജി ജസ്റ്റിസ് സിഎസ് കർണനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. മോശം പരാമർശങ്ങൾ നിറഞ്ഞ വീഡിയോകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഈ വിഡിയോകൾ നീക്കം ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്

വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ ചെന്നൈ പോലീസ് ജസ്റ്റിസ് കർണനെതിരെ കേസെടുത്തിരുന്നു. അഡ്വ. എസ് ദേവികയുടെ പരാതിയെ തുടർന്നായിരുന്നു കേസ്. കർണൻ നടത്തിയ ആരോപണങ്ങൾ അത്യന്തം അപകീർത്തികരമാണെന്ന് കോടതി നിരീക്ഷിച്ചു. കോടതിയിലെ വനിതാ ജീവനക്കാർക്കും വനിതാ അഭിഭാഷകർക്കും എതിരെ നടത്തിയ പരാമർശങ്ങൾ ഗുരുതരമായ കുറ്റമാണ്.

്2017ൽ ജസ്റ്റിസ് കർണനെതിരെ കോടതിയലക്ഷ്യ നടപടിയെടുത്തിരുന്നു. ആറ് മാസം തടവുശിക്ഷ അനുഭവിച്ചതിന് ശേഷമാണ് ജസ്റ്റിസ് കർണൻ ജയിൽമോചിതനായത്.

Share this story