കോൺഗ്രസ് വിട്ട ഊർമിള മണ്ഡോദ്കർ ശിവസേനയിൽ ചേർന്നു

കോൺഗ്രസ് വിട്ട ഊർമിള മണ്ഡോദ്കർ ശിവസേനയിൽ ചേർന്നു

നടി ഊർമിള മഡോദ്ക്കർ ശിവസേനയിൽ ചേർന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ ഉദ്ദവ് താക്കറേയുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് സർക്കാർ നാമനിർദേശം ചെയ്യുന്ന 12 സീറ്റിൽ ഒന്ന് ഊർമിളയ്ക്ക് നൽകും.

ദേശീയതലത്തിൽ അറിയപ്പെടുന്ന ഊർമിളയുടെ വരവ് ഗുണം ചെയ്യുമെന്നാണ് ശിവസേനയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഊർമിള പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ കോൺഗ്രസ് വിട്ടത്.

Share this story