കൊവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 35,552 പുതിയ കേസുകൾ

കൊവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 35,552 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,552 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 95,34,965 ആയി ഉയർന്നു.

526 പേർ കഴിഞ്ഞ ദിവസം മരിച്ചു. രാജ്യത്തെ കൊവിഡ് മരണം 1,38,648 ആയി ഉയർന്നു. 40,726 പേർ ഇന്നലെ രോഗമുക്തരായി. 89,73,373 പേർ ഇതിനോടകം രോഗമുക്തി നേടി

4,22,943 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഡിസംബർ 2 വരെ 14,35,57,647 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇന്നലെ മാത്രം 11,11,698 സാമ്പിളുകൾ പരിശോധിച്ചു.

Share this story