ഇന്ത്യ-ചൈന അതിർത്തി തർക്കം സങ്കീർണം; എപ്പോൾ പരിഹരിക്കാനാകുമെന്ന് പറയാനാകില്ല: എസ് ജയശങ്കർ

ഇന്ത്യ-ചൈന അതിർത്തി തർക്കം സങ്കീർണം; എപ്പോൾ പരിഹരിക്കാനാകുമെന്ന് പറയാനാകില്ല: എസ് ജയശങ്കർ

ഇന്ത്യ-ചൈന അതിർത്തി തർക്കം എപ്പോൾ പരിഹരിക്കാനാകുമെന്ന് പറയാനാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചർച്ചകൾ തുടരുകയാണ്. അതേസമയം വിഷയം സങ്കീർണമാണെന്നും ജയശങ്കർ പറഞ്ഞു.

അതിർത്തിയിലെ സാഹചര്യത്തിനനുസരിച്ചാകും ഉഭയകക്ഷി ബന്ധത്തിന്റെ ഭാവിയെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി സൈനിക തലത്തിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടിരുന്നു. അടുത്തിടെ ചേർന്ന എട്ടാമത് കമാൻഡർതല ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

Share this story