കൊവിഡ് വാക്‌സിൻ വിതരണം ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി

കൊവിഡ് വാക്‌സിൻ വിതരണം ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി

കൊവിഡിനെതിരായ വാക്‌സിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വാക്‌സിൻ വില സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുമായി ചർച്ച തുടരുകയാണെന്നും മോദി പറഞ്ഞു

കേന്ദ്ര സംസ്ഥാന സർക്കാരുകൾ വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് ചേർന്ന് പ്രവർത്തിക്കുയാണ്. ഗവേഷകരിൽ നിന്ന് അനുമതി ലഭിച്ചാൽ ഇന്ത്യയിൽ കൊവിഡ് വാക്‌സിനേഷൻ ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, കൊവിഡ് പ്രതിരോധ പ്രവർത്തകർ, വയോജനങ്ങൾ എന്നിവർക്കാകും ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുക.

വിജയകരമായ വാക്‌സിൻ ഉടൻ പുറത്തിറക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഗവേഷകർ. ഏറ്റവും സുരക്ഷിതമായ വാക്‌സിൻ മിതമായ നിരക്കിൽ നൽകാനാണ് ലോക രാജ്യങ്ങൾ ശ്രമിക്കുന്നത്. എട്ടോളം വാക്‌സിനുകൾ ഇന്ത്യയിൽ നിർമിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു

Share this story