കൊവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്

കൊവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്

കോ-വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കൊവിഡ് സ്ഥിരീകരിച്ചു. വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത് ദിവസങ്ങൾക്കുള്ളിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്

നവംബർ 20നാണ് അനിൽ വിജിൻ കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. മന്ത്രിയെ അംബാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യയിൽ അഞ്ച് വാക്‌സിനുകളാണ് നിലവിൽ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലുള്ളത്. ഇതിൽ ഓക്‌സ്‌ഫോർഡ് സഹായത്തോടെ വികസിപ്പിക്കുന്ന കോ-വാക്‌സിനാണ് അനിൽ വിജിൻ സ്വീകരിച്ചത്.

Share this story