അഞ്ചാംവട്ട ചർച്ചയും പരാജയപ്പെട്ടു; കർഷക സംഘടനകളുമായി ഡിസംബർ 9ന് കേന്ദ്രം വീണ്ടും ചർച്ച നടത്തും

Share with your friends

കാർഷിക നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രം നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. അഞ്ചാംവട്ട ചർച്ചയാണ് പരാജയപ്പെട്ടത്. ഡിസംബർ 9ന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്രം അറിയിച്ചു

അതേസമയം തങ്ങളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാൻ വൈകിയാൽ ചർച്ച ബഹിഷ്‌കരിക്കുമെന്ന് കർഷകനേതാക്കൾ മുന്നറിയിപ്പ് നൽകി. സമരത്തിൽ പങ്കെടുക്കുന്ന കുട്ടികളെയും മുതിർന്ന പൗരൻമാരെയും തിരിച്ചയക്കണമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആവശ്യപ്പെട്ടു. ഈ നിർദേശവും കർഷക നേതാക്കൾ തള്ളി

കോർപറേറ്റ് കൃഷി വേണ്ടെന്ന നിലപാടിൽ കർഷക സംഘടനകൾ ഉറച്ചു നിന്നു. പുതിയ കാർഷിക നിയമത്തിന്റെ പ്രയോജനം സർക്കാരിനും കോർപറേറ്റുകൾക്കുമാണ്. കർഷകർക്കല്ലെന്നും ഇവർ പറഞ്ഞു. വിശദമായ നിർദേശങ്ങൾ നൽകാൻ കേന്ദ്രസർക്കാർ കർഷക സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!