ട്രൂഡോ കർഷക സമരത്തെ പിന്തുണച്ചത് ഇഷ്ടപ്പെട്ടില്ല: കാനഡ വിളിച്ചു ചേർത്ത യോഗം ഇന്ത്യ ബഹിഷ്‌കരിച്ചു

ട്രൂഡോ കർഷക സമരത്തെ പിന്തുണച്ചത് ഇഷ്ടപ്പെട്ടില്ല: കാനഡ വിളിച്ചു ചേർത്ത യോഗം ഇന്ത്യ ബഹിഷ്‌കരിച്ചു

കൊവിഡ് സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കാനഡ വിളിച്ചു ചേർത്ത യോഗത്തിൽ ഇന്ത്യ പങ്കെടുക്കില്ല. കർഷക പ്രതിഷേധത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ച് പിന്തുണച്ച സാഹചര്യത്തിലാണ് നടപടി.

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറായിരുന്നു ഡിസംബർ ഏഴിന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ വിദേശകാര്യ മന്ത്രി പങ്കെടുക്കില്ലെന്ന് ഇന്ത്യ ഔദ്യോഗികമായി കാനഡയെ അറിയിച്ചു

സമാധാനപരമായ പ്രതിഷേധങ്ങൾക്കും മനുഷ്യാവകാശത്തിനും വേണ്ടി കാനഡ എല്ലാക്കാലത്തും നിലകൊള്ളുമെന്നായിരുന്നു ട്രൂഡോയുടെ വാക്കുകൾ. പ്രതിഷേധക്കാരുമായി ചർച്ച ആരംഭിച്ച് കാണുന്നതിൽ സന്തോഷമുണ്ടെന്നും വെള്ളിയാഴ്ച ട്രൂഡോ പറഞ്ഞിരുന്നു.

Share this story