കർഷകരുടെ ഭാരത് ബന്ദിന് പിന്തുണയുമായി ഇടത് പാർട്ടികൾ; കേരളത്തെ ഒഴിവാക്കി

Share with your friends

കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ചൊവ്വാഴ്ച നടത്താൻ ആഹ്വാനം ചെയ്ത ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഇടതുപാർട്ടികൾ. സിപിഎം, സിപിഐ, സിപിഐഎംഎൽ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചത്.

ഇടതുപാർട്ടികൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. കർഷക ദ്രോഹകരമായ നിയമവും, ഇലക്ട്രിസിറ്റ് ഭേദഗതി നിയമവും പിൻവലിക്കണമെന്ന് ഇടതു പാർട്ടികൾ ആവശ്യപ്പെട്ടു. കർഷക സമരത്തിന് പിന്തുണ നൽകാൻ രാജ്യത്തെ മറ്റു പാർട്ടികളോട് ഇടതുപാർട്ടികൾ അഭ്യർത്ഥിച്ചു.

അതേസമയം ഭാരത ബന്ദിൽ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാലാണിത്. ബന്ദിന് പകരം മറ്റ് സമരമാർഗങ്ങൾ ആലോചിക്കുമെന്ന് കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ പറഞ്ഞു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!