97 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 26,567 പുതിയ കേസുകൾ

97 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 26,567 പുതിയ കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,567 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 97 ലക്ഷം പിന്നിട്ടു. 97,03,770 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്.

385 പേർ ഇന്നലെ മരിച്ചു. കൊവിഡ് മരണസംഖ്യ 1,40,958 ആയി ഉയർന്നു. ഇതിനോടകം 91,78,946 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 39,045 പേർ രോഗമുക്തരായി. 3,86,866 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Share this story