യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പീഡനം; ബിജെപി നേതാവിനെതിരെ കേസ്

യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പീഡനം; ബിജെപി നേതാവിനെതിരെ കേസ്

യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപി കൗൺസിലർക്കെതിരെ കേസെടുത്തു. രാജസ്ഥാനിലെ ബാൽട്ടോറയിലെ ബിജെപി കൗൺസിലർ കാന്തിലാലിനെതിരെയാണ് കേസെടുത്തത്.

പരാതി നൽകിയ യുവതിയുടെ അകന്ന ബന്ധു കൂടിയാണ് കാന്തിലാൽ. കുളിമുറി ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. കാന്തിലാലിന്റെ സുഹൃത്തായ യുവാവും യുവതിയെ പീഡിപ്പിച്ചു. പീഡനം തുടർക്കഥയായതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.

കേസ് എടുത്തതോടെ ബിജെപി നേതാവ് ഒളിവിൽ പോയി. ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Share this story