സ്ത്രീകൾക്കെതിരായ അതിക്രമത്തിന് വധശിക്ഷ; നിയമനിർമാണത്തിനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

സ്ത്രീകൾക്കെതിരായ അതിക്രമത്തിന് വധശിക്ഷ; നിയമനിർമാണത്തിനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് വധശിക്ഷ വരെ നൽകുന്നതിന് നിയമനിർമാണത്തിനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ശാക്തി എന്ന് പേരിട്ടിരിക്കുന്ന നിയമത്തിന്റെ കരട് രൂപത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇനിയിത് നിയമസഭയിൽ അവതരിപ്പിക്കും

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ മേൽ അന്വേഷണം 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. ഒരു മാസത്തിനുള്ളിൽ വിചാരണ ആരംഭിക്കണമെന്നും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. വിചാരണ വേഗത്തിലാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കണം

നിയമം ഫലപ്രദമാക്കുന്നതിന് നിലവിലെ ഐപിസി, സിആർപിസി, പോക്‌സോ ആക്ടുകളിൽ ഭേദഗതി വരുത്തും. ആന്ധ്രയിലെ ദിശ നിയമത്തിന് സമാനമാണ് ശാക്തിയും.

Share this story