ട്രെയിൻ തടയും, ദേശീയപാത ഉപരോധിക്കും, ബിജെപി ഓഫീസുകളിലേക്ക് മാർച്ച്; സമരം ശക്തമാക്കി കർഷകർ

ട്രെയിൻ തടയും, ദേശീയപാത ഉപരോധിക്കും, ബിജെപി ഓഫീസുകളിലേക്ക് മാർച്ച്; സമരം ശക്തമാക്കി കർഷകർ

കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു. ഇന്ന് മുതൽ ട്രെയിൻ തടയൽ സമരം അടക്കം പ്രഖ്യാപിച്ച് സമരം കൂടുതൽ ശക്തമാക്കുകയാണ്. നാളെ ഡൽഹി-ജയ്പൂർ, ഡൽഹി-ആഗ്ര ദേശീയപാതകൾ ഉപരോധിക്കും. തിങ്കളാഴ്ച ബിജെപി ഓഫീസുകളിലേക്ക് മാർച്ചും കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്

നിയമം പിൻവലിക്കാതെ യാതൊരു ഒത്തുതീർപ്പിനുമില്ലെന്നാണ് നിലപാടിലുറച്ച് നിൽക്കുകയാണ് കർഷകർ. ഇത്രയധികം സമയം നൽകിയെന്നും ഇനി പ്രധാനമന്ത്രി നേരിട്ട് നിയമം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുമെന്നും കർഷക സമര നേതാക്കൾ അറിയിച്ചു. സമരത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ നിന്നുള്ള ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ചിലത് വഴി തിരിച്ചുവിട്ടു

ഇതോടെ കർഷകരുമായുള്ള കേന്ദ്രത്തിന്റെ ചർച്ചകളും വഴിമുട്ടി. തുറന്ന മനസ്സോടെ ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ നിയമം പിൻവലിക്കില്ലെന്നും കൃഷി മന്ത്രി വ്യക്തമാക്കി.

Share this story