ഗുജറാത്തിൽ 18കാരിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു

ഗുജറാത്തിൽ 18കാരിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു

ഗുജറാത്തിലെ സൂറത്തിൽ 18കാരിയായ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ബഹുനില കെട്ടിടത്തിന്റെ ടെറസിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

പാർലെ പോയിന്റ് എരിയയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ടെമ്പോ ഡ്രൈവറുടെ മകളാണ് പെൺകുട്ടി. വീട്ടിൽ നിന്നും കോളജിലേക്ക് പോയ കുട്ടിയെ രാത്രി വൈകിയും കാണാതായതിനെ തുടർന്ന് പിതാവ് പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തെരുവിൽ ചോരയൊലിച്ച നിലയിൽ കുട്ടിയെ നാട്ടുകാർ കണ്ടതും പോലീസിൽ വിവരമറിയിച്ചതും.

Share this story