പ്രതിദിനം നൂറ് പേർക്ക് മാത്രം കുത്തിവെപ്പ്, അരമണിക്കൂർ നിരീക്ഷണം: കൊവിഡ് വാക്‌സിൻ മാർഗനിർദേശങ്ങൾ

പ്രതിദിനം നൂറ് പേർക്ക് മാത്രം കുത്തിവെപ്പ്, അരമണിക്കൂർ നിരീക്ഷണം: കൊവിഡ് വാക്‌സിൻ മാർഗനിർദേശങ്ങൾ

കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് സംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൈമാറി. വാക്‌സിൻ കേന്ദ്രങ്ങളിൽ പ്രതിദിനം നൂറ് പേർക്ക് മാത്രമാകും കുത്തിവെപ്പുണ്ടാകുക. ആരോഗ്യപ്രവർത്തകരടക്കം അഞ്ച് പേർ മാത്രമാകണം വാക്‌സിൻ കേന്ദ്രത്തിലുണ്ടാകേണ്ടത്.

വാക്‌സിൻ കേന്ദ്രത്തിന് മൂന്ന് മുറികൾ വേണം. ആദ്യമുറി വാക്‌സിൻ സ്വീകരിക്കാനെത്തുന്നവർക്കുള്ള കാത്തിരിപ്പ് കേന്ദ്രമാണ്. രണ്ടാമത്തെ മുറിയിലാകും കുത്തിവെപ്പ്. വാക്‌സിൻ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അര മണിക്കൂർ നിരീക്ഷിക്കും.

നിരീക്ഷണ സമയത്ത് രോഗലക്ഷണങ്ങളോ പാർശ്വഫലങ്ങളോ കാണിക്കുകയാണെങ്കിൽ അവർ നേരത്തെ നിശ്ചയിച്ചിട്ടുള്ള ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാനും നിർദേശിച്ചിട്ടുണ്ട്.

Share this story