ഹൈദരബാദിൽ വ്യവസായ ശാലയിൽ തീപിടിത്തം; എട്ട് പേർക്ക് പരുക്ക്

ഹൈദരബാദിൽ വ്യവസായ ശാലയിൽ തീപിടിത്തം; എട്ട് പേർക്ക് പരുക്ക്

ഹൈദരാബാദിൽ ബൊല്ലാരം മേഖലയിലെ വ്യവസായ ശാലയിൽ തീപിടിത്തം. വിന്ധ്യ ഓർഗാനിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. എട്ട് പേർക്ക് സ്‌ഫോടനത്തിൽ പരുക്കേറ്റു. കൂടുതൽ പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുകയാണ്

വ്യവസായ ശാലയിൽ സൂക്ഷിച്ച രാസലായനിക്ക് തീപിടിത്തമുണ്ടായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും രക്ഷാപ്രവർത്തനം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Share this story