കർഷക പ്രഷോഭം: നേതാക്കള്‍ നിരാഹാര സമരത്തിലേക്ക്

കർഷക പ്രഷോഭം: നേതാക്കള്‍ നിരാഹാര സമരത്തിലേക്ക്

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം മൂന്നാഴ്ച പിന്നിടുന്നതിനിടെ സമരരീതികള്‍ കടുപ്പിച്ച് കര്‍ഷകര്‍. ഡിസംബര്‍ 14ന് കര്‍ഷക യൂണിയന്‍ നേതാക്കള്‍ നിരാഹാര സമരം നടത്തുമെന്ന് യൂണിയന്‍ നേതാവ് കണ്‍വാല്‍പ്രീത് സിങ് പന്നു അറിയിച്ചു. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഞങ്ങളുടെ ആവശ്യം നിയമങ്ങള്‍ പിന്‍വലിക്കണമെന്നത് തന്നെയാണ്. മറ്റ് ആവശ്യങ്ങളിലേക്ക് കടക്കുന്നത് അതിന് ശേഷം മാത്രമാവുമെന്നും കമല്‍ പ്രീത് സിങ് പന്നു പറഞ്ഞു. ഡിസംബര്‍ 13ന് രാവിലെ 11 മണിക്ക് രാജസ്ഥാനില്‍ നിന്ന് ജയ്പുര്‍-ഡല്‍ഹി ദേശീയ പാതയിലൂടെ കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

കര്‍ഷകസമരത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും. കര്‍ഷകര്‍ക്കിടയിലേക്ക് മറ്റ് ചിലരെ കയറ്റിവിട്ട് ഞങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തി. എന്നാല്‍ ഞങ്ങള്‍ സമാധാനപരമായി ഈ സമരത്തെ വിജയത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Share this story