24 മണിക്കൂറിനിടെ 30,254 പേർക്ക് കൂടി കൊവിഡ്; 391 പേർ മരിച്ചു

24 മണിക്കൂറിനിടെ 30,254 പേർക്ക് കൂടി കൊവിഡ്; 391 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,254 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 98,57,029 ആയി ഉയർന്നു.

391 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് 1,43,019 പേർ ഇതിനോടകം മരിച്ചു. ഇന്നലെ 33,136 പേർ കൂടി രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ എണ്ണം 93,57,464 ആയി ഉയർന്നു

3,56,546 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 10.14 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. ഇതിനോടകം 15,37,11,833 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.

Share this story