കർഷകരെ പേടിച്ച് സൈന്യത്തെ ഇറക്കി കേന്ദ്രം; റോഡുകളിൽ കോൺക്രീറ്റ് ബീമുകളും

കർഷകരെ പേടിച്ച് സൈന്യത്തെ ഇറക്കി കേന്ദ്രം; റോഡുകളിൽ കോൺക്രീറ്റ് ബീമുകളും

കർഷക സമരത്തെ അടിച്ചമർത്താൻ പോലീസിനൊപ്പം സൈന്യത്തെയും നിയോഗിച്ചു. ഡൽഹിയിലേക്ക് എത്തുന്ന കർഷകരെ തടയുന്നതിനായി സൈന്യത്തെയും നിയോഗിച്ചു. ഷാജഹാൻപൂരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് റോഡിൽ ഭീമൻ കോൺക്രീറ്റ് ബീമുകൾ സ്ഥാപിച്ചാണ് വഴി തടയാൻ ശ്രമം

അതേസമയം പഞ്ചാബിൽ നിന്ന് സ്ത്രീകൾ ഉൾപ്പെടെ കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലേക്ക് എത്തുകയാണ്. നാളെ കർഷകരുമായി ചർച്ച നടത്താമെന്ന് കേന്ദ്രകൃഷി മന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനെ കുറിച്ചാകണം ചർച്ചയെന്നാണ് കർഷക സംഘടനകൾ പറഞ്ഞിരിക്കുന്നത്.

സിംഘുവിൽ നാളെ കർഷക നേതാക്കൾ നിരാഹാരമിരിക്കും. ദേശീയപാതകൾ അടക്കം ഉപരോധിച്ചാണ് സമരം ശക്തമാക്കുന്നത്. ഡൽഹിയിലേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തെയും സമരം സാരമായി ബാധിക്കുന്നുണ്ട്‌

Share this story