ഇളയ മകളുമായി അവിഹിതം ആരോപിച്ച് 55കാരനെ ഭാര്യയും മൂത്ത മരുമകളും ചേർന്ന് കൊലപ്പെടുത്തി

ഇളയ മകളുമായി അവിഹിതം ആരോപിച്ച് 55കാരനെ ഭാര്യയും മൂത്ത മരുമകളും ചേർന്ന് കൊലപ്പെടുത്തി

ഇളയ മരുമകളുമായി അവിഹിതമുണ്ടെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ 55കാരനെ ഭാര്യയും മൂത്ത മരുമകളും ചേർന്ന് കൊലപ്പെടുത്തി. ഭദോഹി ജില്ലയിലാണ് സംഭവം. കഴുത്തറുത്താണ് 55കാരനെ ഇവർ കൊലപ്പെടുത്തിയത്.

ഇയാളുടെ നാല് ആൺമക്കളും മുംബൈയിൽ ജോലി ചെയ്യുകയാണ്. രണ്ട് പേർ വിവാഹിതരാണ്. മാതാപിതാക്കളോടൊപ്പമാണ് രണ്ട് മരുമക്കളും താമസം. ഇതിൽ ഇളയ മരുമകളുമായി 55കാരന് ബന്ധമുണ്ടെന്നാണ് ആരോപണം

കൊലപാതക വിവരം ഇളയ മരുമകളാണ് പോലീസിൽ അറിയിച്ചത്. ഭാര്യയെയും മൂത്ത മരുമകളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്‌

Share this story