സമരം അവസാനിക്കും വരെ ബാബാ രാംസിംഗിന്റെ മൃതദേഹം സംസ്‌കരിക്കില്ല; നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ

സമരം അവസാനിക്കും വരെ ബാബാ രാംസിംഗിന്റെ മൃതദേഹം സംസ്‌കരിക്കില്ല; നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ

കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സിംഗുവിലെ സമരവേദിക്ക് സമീപം ആത്മഹത്യ ചെയ്ത സിഖ് പുരോഹിതൻ ബാബാ രാംസിംഗിന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കർഷക സംഘടനകൾ. സമരം തീരാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് ഇവർ അറിയിച്ചത്. മൃതദേഹം ഹരിയാനയിലെ ഗുരുദ്വാരയിൽ സൂക്ഷിക്കും

സമരത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് ബാബാ രാംസിംഗ് ആത്മഹത്യ ചെയ്തത്. അതേസമയം സമരം ചെയ്യുന്ന സമരക്കാരെ കുറ്റപ്പെടുത്തി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ രംഗത്തുവന്നു. ട്രെയിൻ തടയുകയും സൈനികർക്കുള്ള റേഷൻ തടസ്സപ്പെടുത്തുകയും ചെയ്യുന്നവർ കർഷകരല്ലെന്ന് തുറന്ന കത്തിൽ നരേന്ദ്ര സിംഗ് തോമർ പറയുന്നു.

Share this story