നേതൃമാറ്റം ആവശ്യപ്പെട്ട 23 നേതാക്കൾ ശനിയാഴ്ച സോണിയ ഗാന്ധിയെ കാണും

നേതൃമാറ്റം ആവശ്യപ്പെട്ട 23 നേതാക്കൾ ശനിയാഴ്ച സോണിയ ഗാന്ധിയെ കാണും

കോൺഗ്രസിൽ അടിമുടി മാറ്റം ആവശ്യപ്പെടുന്ന 23 മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥാണ് കൂടിക്കാഴ്ചക്ക് വേദിയൊരുക്കുന്നത്. ശനിയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും

പാർട്ടി നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കൾ സോണിയക്ക് നേരത്തെ കത്തയിച്ചിരുന്നു. ബിഹാർ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിട്ടതോടെ വിമത സ്വരം വീണ്ടും ശക്തമായി.

രാഹുൽ ഗാന്ധി രാജിവെച്ചതിനെ തുടർന്ന് സോണിയ ഗാന്ധിയാണ് ഇടക്കാല അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. എന്നാൽ പുതിയ അധ്യക്ഷനെ കണ്ടെത്തി പാർട്ടിയെ സജീവമാക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.

Share this story