24 മണിക്കൂറിനിടെ 23,068 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 336 പേർ മരിച്ചു

24 മണിക്കൂറിനിടെ 23,068 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 336 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുിടെ 23,068 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,01,46,486 ആയി. 336 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

ഇതിനോടകം 1,47,092 പേർ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു.97,17,834 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 2,81,919 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

16,63,05,762 സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. വ്യാഴാഴ്ച മാത്രം 9,97,396 സാമ്പിളുകൾ പരിശോധിച്ചു.

Share this story