ചർച്ചക്ക് തയ്യാറെന്ന് കർഷക സംഘടനകൾ; കേന്ദ്രവുമായി 29ന് ചർച്ച

ചർച്ചക്ക് തയ്യാറെന്ന് കർഷക സംഘടനകൾ; കേന്ദ്രവുമായി 29ന് ചർച്ച

സർക്കാരുമായി ചർച്ചക്ക് തയ്യാറാണെന്ന് കർഷക സംഘടനകൾ. ഡിസംബർ 29ന് ചർച്ചക്ക് വരാമെന്ന് കോർഡിനേഷൻ സമിതി കേന്ദ്രത്തെ അറിയിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കൽ മാത്രമാണ് പ്രശ്‌നപരിഹാരമെന്ന് കർഷകസംഘടനകൾ ആവർത്തിക്കുകയും ചെയ്തു.

മുമ്പ് കർഷക സംഘടനകളുമായി കേന്ദ്രം നടത്തിയ എല്ലാ ചർച്ചകളും പരാജയപ്പെട്ടിരുന്നു. നിയമങ്ങൾ പിൻവലിക്കാനാകില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ച് നിന്നതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്. കഴിഞ്ഞ ദിവസം കർഷകർ ചർച്ചക്ക് തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസംബർ 29ന് 11 മണിക്ക് ചർച്ചക്ക് എത്താമെന്ന് കർഷക സംഘടനകൾ അറിയിച്ചത്.

Share this story