ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി ജാർഖണ്ഡിൽ പിടിയിൽ

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി ജാർഖണ്ഡിൽ പിടിയിൽ

ജാർഖണ്ഡിൽ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി പിടിയിൽ.ഇരുപത്തിനാല് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന അബ്ദുൾ മജീദ് കുട്ടിയാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ തീവ്രവാദ വിരുദ്ധ സേനയാണ് പിടികൂടിയത്.

ഝാർഖണ്ഡിലെ ജംഷഡ്പൂരിൽനിന്നും ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 24 വർഷമായി ഒളിവിലായിരുന്നു.1997ലെ റിപബ്ലിക് ദിനത്തിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഭീകരാക്രമണത്തിനായി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കടത്തിയെന്ന കേസിലെ പ്രതിയാണ്

Share this story