തോന്നുന്നതൊക്കെ മോദി ജി വിളിച്ചു പറയും; അദ്ദേഹമൊരു സ്വയം പൊങ്ങി; പരിഹാസവുമായി പ്രശാന്ത് ഭൂഷൺ

തോന്നുന്നതൊക്കെ മോദി ജി വിളിച്ചു പറയും; അദ്ദേഹമൊരു സ്വയം പൊങ്ങി; പരിഹാസവുമായി പ്രശാന്ത് ഭൂഷൺ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്തിനെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ആര് കേട്ടാലും ഇല്ലെങ്കിലും മോദി ജി തനിക്ക് തോന്നുന്നതെല്ലാം വിളിച്ചു പറയും. എന്നാൽ കർഷകർക്ക് പറയാനുള്ള കാര്യം കേൾക്കുകയുമില്ലെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു

കർഷക പ്രക്ഷോഭത്തിൽ ഇതുവരെ പ്രശ്‌നപരിഹാരം കാണാത്തതിനെ വിമർശിച്ചാണ് പരിഹാസം. പ്രധാന സേവകൻ എന്ന് പറയുന്ന മോദി യഥാർഥത്തിൽ പ്രധാന സേവകനാണോ അതോ സ്വയം പൊങ്ങിയാണോ എന്നും പ്രശാന്ത് ഭൂഷൺ ചോദിച്ചു

ഇന്നും മോദി തന്റെ മൻ കി ബാത്ത് നടത്തുന്നുണ്ട്. മോദി മൻ കി ബാത്ത് നടത്തുമ്പോൾ പാത്രം കൂട്ടിയിടിച്ച് പ്രതിഷേധിക്കുമെന്ന് കർഷകർ പറഞ്ഞിരുന്നു.

Share this story