കാർഷിക നിയമങ്ങളിലൂടെ കർഷകരുടെ വരുമാനം ഇരട്ടിക്കും; രാജ്‌നാഥ് സിംഗ്

കാർഷിക നിയമങ്ങളിലൂടെ കർഷകരുടെ വരുമാനം ഇരട്ടിക്കും; രാജ്‌നാഥ് സിംഗ്

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളുടെ ഗുണങ്ങൾ കർഷകർക്ക് ലഭിക്കാൻ സമയമെടുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അതുവരെ കാത്തിരിക്കാന്‍ കര്‍ഷകര്‍ തയ്യാറാവണമെന്നും പ്രയോജനമില്ലാത്ത പക്ഷം ചര്‍ച്ചകളിലൂടെ നിയമഭേദഗതി വരുത്താമെന്നും അദ്ദേഹം പറഞ്ഞു. ജയ് റാം ഠാക്കൂര്‍ നയിക്കുന്ന ബിജെപി സര്‍ക്കാര്‍ ഹിമാചല്‍ പ്രദേശില്‍ മൂന്നുവര്‍ഷം പിന്നിടുന്നതിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമങ്ങളുടെ പ്രയോജനം വ്യക്തമാവാൻ ഒന്നര വർഷം വരെ കാത്തിരിക്കേണ്ടി വരാം. 1991ൽ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഗുണങ്ങൾ ലഭിക്കാൻ നാലഞ്ച് വർഷം വരെ എടുത്തിരുന്നു. രണ്ട് വർഷം വരെ കാത്തിരുന്നാൽ നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങളുടെ ഗുണങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story