കൊവിഡ് വ്യാപനം കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 16,432 പുതിയ കേസുകൾ, 252 മരണം

കൊവിഡ് വ്യാപനം കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 16,432 പുതിയ കേസുകൾ, 252 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,432 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അടുത്ത മാസങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,02,24,303 ആയി ഉയർന്നു

252 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 1,48,153 ആയി. 24,900 പേരാണ് ഇന്നലെ കൊവിഡിൽ നിന്ന് മുക്തരായത്. ഇതിനോടകം 98,07,569 പേർ കൊവിഡിൽ നിന്ന് മുക്തി നേടി.

2,68,581 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. അതേസമയം ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. യുകെയിൽ നിന്നുവന്ന ആറ് പേർക്കാണ് പുതിയ കൊവിഡ് സ്ഥിരീകരിച്ചത്. ബംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിലാണ് ജനിതക മാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചത്.

Share this story