കർഷകരുടെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ

കർഷകരുടെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം ഡൽഹിയിൽ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ. സമരം ഇന്ന് 34ാം ദിവസത്തിലേക്ക് കടന്നപ്പോഴാണ്  അണ്ണാ ഹസാരെ രംഗത്തുവരുന്നത്.

നാളെ കർഷക സംഘടനകൾ കേന്ദ്രസർക്കാരുമായി ചർച്ച നടത്തുന്നുണ്ട്. കാർഷിക നിയമം പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിൽക്കും. വരും ദിവസങ്ങളിൽ സമരം ശക്തമായി തുടരാനാണ് കർഷകരുടെ തീരുമാനം

ഇംഫാലിലും ഹൈദരാബാദിലും നാളെ വൻ കർഷക റാലികൾ സംഘടിപ്പിക്കുമെന്ന് കിസാൻ സംഘർഷ് സമിതി വ്യക്തമാക്കി. സിംഘുവിൽ നാളെ ആരംഭിക്കാനിരുന്ന ട്രാക്ടർ റാലി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

Share this story