കർഷക സംഘടനകളുമായി കേന്ദ്രത്തിന്റെ നിർണായക ചർച്ച ഇന്ന്; നാല് ആവശ്യങ്ങളുമായി കർഷകർ

കർഷക സംഘടനകളുമായി കേന്ദ്രത്തിന്റെ നിർണായക ചർച്ച ഇന്ന്; നാല് ആവശ്യങ്ങളുമായി കർഷകർ

കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നടത്തുന്ന നിർണായക ചർച്ച ഇന്ന്. കർഷക സംഘടനകൾ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിലാണ് ഇന്നത്തെ ചർച്ച. നിയമങ്ങൾ പിൻവലിക്കുക, സൗജന്യ വൈദ്യുതി, താങ്ങുവില ഉറപ്പാക്കുക, വൈക്കോൽ കത്തിക്കുന്ന കർഷകർക്കെതിരായ നടപടി റദ്ദാക്കുക എന്നിവയാണ് കർഷകർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് ഒഴിച്ചുള്ള മറ്റ് മൂന്ന് ആവശ്യങ്ങളും കേന്ദ്രസർക്കാർ അംഗീകരിച്ചേക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം ചേരുന്നത്. 21 ദിവസത്തിന് ശേഷമാണ് കേന്ദ്രവുമായി കർഷകർ ചർച്ചക്ക് തയ്യാറാകുന്നത്.

സമരം പുതുവർഷത്തിലേക്ക് കൊണ്ടുപോകാതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതേസമയം നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടാണ് ഓൾ ഇന്ത്യ കിസാൻ സഭ ഉൾപ്പെടെയുള്ള കർഷക സംഘടനകൾക്കുള്ളത്.

Share this story