അതിർത്തി പ്രശ്‌നം: ഇന്ത്യ-ചൈന ചർച്ചകളിൽ ഒരു പരിഹാരവും നടന്നിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ്

അതിർത്തി പ്രശ്‌നം: ഇന്ത്യ-ചൈന ചർച്ചകളിൽ ഒരു പരിഹാരവും നടന്നിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ്

ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് നടന്ന സൈനിക, നയതന്ത്ര ചർച്ചകളിൽ ഒരു പരിഹാരവും നടന്നിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഈ സാഹചര്യത്തിൽ മേഖലയിലെ സൈനിക വിന്യാസം കുറയ്ക്കാനാകില്ലെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു

സംഘർഷാവസ്ഥ ലഘൂകരിക്കാൻ സൈനിക നയതന്ത്ര തലങ്ങളിൽ ചർച്ചകൾ നടന്നുവരികയാണ്. ഈ മാസം തുടക്കത്തിലും ഓൺലൈനായി ചർച്ചകൾ നടന്നു. അടുത്ത ഘട്ട ചർച്ച വൈകാതെയുണ്ടാകും. എന്നാൽ ഇതുവരെ അർഥപൂർണമായ ഒരു ഫലവുമുണ്ടായിട്ടില്ല

ചർച്ചകൾ തുടരാനാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്ന ഒരു കാര്യത്തെയും ഇന്ത്യ വെച്ചു പൊറുപ്പിക്കില്ല. ഇന്ത്യ മര്യാദയോടെ ഇടപെടുന്നതിന് അർഥം നമ്മുടെ അഭിമാനത്തിന്ന നേരെ ആക്രമണം നടത്താമെന്നല്ലെന്നും രാജ്‌നാഥ് സിംഗ് ചൈനക്ക് മുന്നറിയിപ്പ് നൽകി

Share this story