ചര്‍ച്ചകള്‍ക്കിടെ ഉച്ചയൂണ്‌ നയതന്ത്രം; കര്‍ഷകസമരം ഒത്തുതീര്‍‌ക്കാന്‍ സര്‍ക്കാര്‍

Share with your friends

ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ കര്‍ഷകരും കേന്ദ്രവും തമ്മില്‍ ആറാം വട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഉദ്വേഗം നിറഞ്ഞ സന്ദര്‍ഭത്തെ ലളിതമാക്കിയെടുക്ക്‌ ഒരു ഉച്ചയൂണ്‌. പതിവിന്‌ വിപരീതമായി ചര്‍ച്ചക്കിടയില്‍ ഉച്ചയൂണിന്‌ പോകാതിരുന്ന കേന്ദ്രമന്ത്രിമാര്‍ കര്‍ഷകര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. കര്‍ഷകര്‍ കൊണ്ടുവന്ന ലംഗാര്‍ ( സാമൂഹിക ഭക്ഷണം ) ആണ്‌ കേന്ദ്രമന്ത്രിമാരാണ്‌ നരേന്ദ്ര സിങ്‌ തോമറും, പിയൂഷ്‌ ഗോയലും കഴിച്ചത്‌.

ചോറും, റൊട്ടിയും, പച്ചക്കറികളും ധാന്യവുമാണ്‌ കര്‍ഷകര്‍ കഴിക്കാന്‍ കൊണ്ടുവന്നത്‌. മുമ്പ്‌ സര്‍ക്കാരുമായുളള ചര്‍ച്ചകള്‍ക്കിടെ കേന്ദ്രം നല്‍കുന്ന ഉച്ചഭക്ഷണം കഴിക്കാന്‍ കര്‍ഷകര്‍ വിസമ്മതിച്ചിരുന്നു.. പ്രതിഷേധ വേദിയില്‍ തയാറാക്കുന്ന ഭക്ഷണമാണ്‌ കര്‍ഷകര്‍ കഴിക്കുന്നത്‌. മുന്‍പ്‌ ഉച്ചഭക്ഷണം കഴിക്കാന്‍ കര്‍ഷകര്‍ കേന്ദ്രമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും ആ ക്ഷണം സ്വീകരിച്ചില്ല.

വിവാദമായ മൂന്ന്‌ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാണ്‌ കര്‍ഷകരുടെ ആവശ്യം. എന്നാല്‍ നിയമത്തില്‍ ഭേദഗതി വരുത്താമെന്ന നിലപാടാണ്‌ സര്‍ക്കാരിന്റെത്‌. മാത്രമല്ല താങ്ങുവില രേഖാമൂലം നല്‍കാമെന്ന കേന്ദ്ര നിര്‍ദേശത്തോട്‌ കര്‍ഷകര്‍ യോജിച്ചിട്ടില്ല. താങ്ങുവിലയ്‌ക്ക്‌ നിയമനിര്‍മാണം എന്ന ആവശ്യത്തോടും കേന്ദ്രത്തിന്‌ വിയോജിപ്പാണ്‌.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!