24 മണിക്കൂറിനിടെ രാജ്യത്ത് 20,036 പേർക്ക് കൊവിഡ്; 256 പേർ മരിച്ചു

24 മണിക്കൂറിനിടെ രാജ്യത്ത് 20,036 പേർക്ക് കൊവിഡ്; 256 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,036 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,02,86,710 ആയി.

256 പേർ ഇന്നലെ കൊവിഡ് ബാധിതരായി മരിച്ചു. ഇതിനോടകം 1,48,994 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിലവിൽ 2,54,254 പേരാണ് ചികിത്സയിൽ കഴിയുന്നത്. 98,83,461 പേർ രോഗമുക്തി നേടി.

രോഗവ്യാപനം നിലവിൽ ഏറ്റവും രൂക്ഷമാകുന്നത് കേരളത്തിലാണ്. ഇന്നലെ 5216 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ഇന്നലെ 3509 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Share this story