കൊവിഡ വാക്‌സിൻ ഉപയോഗത്തിനുള്ള അനുമതി: ഇന്ന് ചേരുന്ന വിദഗ്ധ സമിതി യോഗം തീരുമാനമെടുക്കും

കൊവിഡ വാക്‌സിൻ ഉപയോഗത്തിനുള്ള അനുമതി: ഇന്ന് ചേരുന്ന വിദഗ്ധ സമിതി യോഗം തീരുമാനമെടുക്കും

രാജ്യത്ത് കൊവിഡ് വാക്‌സിൻ ഉപയോഗത്തിന് അനുമതി നൽകുന്ന കാര്യം തീരുമാനിക്കുന്നതിനായി വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. ഉച്ചയ്ക്ക് 12 മണിയോടെയാണ് നിർണായക യോഗം ചേരുക. സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, ഫൈസർ എന്നീ കമ്പനികളുടെ അപേക്ഷ സമിതി പരിഗണിക്കും

ഓക്‌സ്‌ഫോർഡ് സഹകരണത്തോടെ സെറം ഉത്പാദിപ്പിക്കുന്ന വാക്‌സിന് അനുമതി ലഭിച്ചേക്കുമെന്നാണ് സൂചന. സെറത്തിന്റെ കൊവിഷീൽഡ് വാക്‌സിൻ ഉത്പാദനവുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ സമിതി ചോദിച്ചിരുന്നു. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് തന്നെയുണ്ടാകും

വാക്‌സിൻ ഉപയോഗത്തിന് ഉടൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാക്‌സിനേഷനായുള്ള പ്രവർത്തനങ്ങൾ സംസ്ഥാനങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.

Share this story