പുതു വർഷത്തിൽ കേന്ദ്രത്തിന് നല്ല ബുദ്ധി തോന്നട്ടെയെന്ന് കർഷകർ; സമരം 37ാം ദിവസത്തിലേക്ക്

പുതു വർഷത്തിൽ കേന്ദ്രത്തിന് നല്ല ബുദ്ധി തോന്നട്ടെയെന്ന് കർഷകർ; സമരം 37ാം ദിവസത്തിലേക്ക്

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കർഷകർ നടത്തുന്ന സമരം പുതുവർഷത്തിലും തുടരുന്നു. സമരം ഇന്ന് 37ാം ദിവസത്തിലേക്ക് കടന്നു. ബദൽ നിർദേശം നൽകണമെന്ന സർക്കാരിന്റെ ആവശ്യം തള്ളിയാണ് കർഷക സംഘടനകൾ സമരം തുടരുന്നത്.

നിയമം പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലെന്ന് അറിയിപ്പ് സംഘടനകൾ കേന്ദ്രസർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കർഷക സംഘടനകളുമായി കേന്ദ്രം നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. കൂടുതൽ ചർച്ചകൾക്കായി ജനുവരി 4ന് യോഗം വിളിച്ചിട്ടുണ്ട്

സമരത്തിനിടെ മരിച്ച കർഷകരുടെ സ്മരണക്ക് മുന്നിൽ ദീപങ്ങൾ അർപ്പിച്ചാണ് കർഷകർ പുതുവത്സരം ആഘോഷിച്ചത്. പുതുവർഷത്തിൽ കേന്ദ്രസർക്കാരിന് നല്ല ബുദ്ധി തോന്നട്ടെയെന്നും കർഷകർ പറയുന്നു.

Share this story