പ്രവാസി ഇന്ത്യക്കാര്‍ക്കായി പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലും മൊബൈല്‍ ആപ്പും പുറത്തിറക്കി

പ്രവാസി ഇന്ത്യക്കാര്‍ക്കായി പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലും മൊബൈല്‍ ആപ്പും പുറത്തിറക്കി

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലും മൊബൈല്‍ ആപ്പും പുറത്തിറക്കി. അതതു വിദേശ രാജ്യങ്ങളിലെ എംബസികളുമായും കേന്ദ്ര വിദേശ മന്ത്രാലയവുമായും പ്രവാസികള്‍ക്ക് ബന്ധപ്പെടുന്നതിനു വേണ്ടിയാണ് പോര്‍ട്ടലും മൊബൈല്‍ ആപ്പും പുറത്തിറക്കിയിരിക്കുന്നത്.

ലോകത്തെമ്പാടുമുള്ള 31 ദശലത്തോളം വരുന്ന പ്രവാസികള്‍ക്ക് സഹായകമാകുന്നതാണ് ഗ്ലോബര്‍ പ്രവാസി രിഷ്ട എന്ന പേരിലുള്ള പോര്‍ട്ടലും മൊബൈല്‍ ആപ്പും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് പോര്‍ട്ടലും ആപ്പും പുറത്തിറക്കിയത്.

പ്രവാസികളുടെ പ്രാധന്യം സര്‍ക്കാര്‍ മനസ്സിലാക്കുന്നുവെന്നും അവരുമായി വിവിധ മാര്‍ഗത്തില്‍ ഇടപെടുന്നുവെന്നും വിദേശ കാര്യ സഹമന്ത്രി വി. മുരളീധരന്‍ പോര്‍ട്ടല്‍ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

Share this story