കൊവിഡ് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; ഊഹാപോഹങ്ങളിൽ വിശ്വസിക്കരുത്

കൊവിഡ് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; ഊഹാപോഹങ്ങളിൽ വിശ്വസിക്കരുത്

രാജ്യത്ത് കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. വാക്‌സിൻ വിതരണം സൗജന്യമായിട്ടായിരിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു. അദ്ദേഹം.

കൊവിഡ് വാക്‌സിനെക്കുറിച്ച് യാതൊരു വിധ തെറ്റിദ്ധാരണയുടെയും ആവശ്യമില്ല. വാക്‌സിൻ സംബന്ധിച്ച് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഊഹാപോഹങ്ങളിൽ വിശ്വസിക്കരുത്. വാക്‌സിൻ പരീക്ഷണത്തിൽ നമ്മുടെ പ്രഥമ പരിഗണന സുരക്ഷക്കും ഫലപ്രാപ്തിക്കുമായിരുന്നു. അതിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും ഹർഷവർധൻ വ്യക്തമാക്കി.

ഓക്‌സ്‌ഫോർഡും ആസ്ട്രനെകും ചേർന്ന് വികസിപ്പിച്ചെടുത്ത സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്‌സിനാണ് കേന്ദ്രം അനുമതി നൽകുക. ഇന്നലെ ചേർന്ന വിദഗ്ധ സമിതി കൊവിഷീൽഡ് വാക്‌സിന് അനുമതി നൽകുന്നതിനായുള്ള ശുപാർശ സമർപ്പിച്ചിരുന്നു.

Share this story