24 മണിക്കൂറിനിടെ 19,078 പൂതിയ കൊവിഡ് കേസുകൾ; 224 പേർ കൂടി മരിച്ചു

24 മണിക്കൂറിനിടെ 19,078 പൂതിയ കൊവിഡ് കേസുകൾ; 224 പേർ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,078 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,03,05,788 ആയി.

224 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ ഇതോടെ 1,49,218 ആയി ഉയർന്നു. 22,926 പേർ ഇന്നലെ രോഗമുക്തി നേടി.

ഇതിനോടകം 99,06,387 പേർ കൊവിഡിൽ നിന്ന് മുക്തരായി. കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ നിലവിൽ രണ്ടാം സ്ഥാനത്താണ്. യുഎസ് ആണ് ഒന്നാം സ്ഥാനത്ത്.

മരണസംഖ്യയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. യുഎസ്, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ

Share this story