വാക്‌സിൻ സ്വീകരിക്കില്ല, ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാകില്ലെന്ന് അഖിലേഷ് യാദവ്

വാക്‌സിൻ സ്വീകരിക്കില്ല, ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാകില്ലെന്ന് അഖിലേഷ് യാദവ്

കൊവിഡ് വാക്‌സിനെതിരെ വിമർശനവുമായി സമാജ് വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. താനിപ്പോൾ വാക്‌സിൻ സ്വീകരിക്കുന്നില്ല. ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാകില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

എങ്ങനെയാണ് ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാകൂക. ഞങ്ങളുടെ സർക്കാർ രൂപവത്കരിക്കുമ്പോൾ എല്ലാവർക്കും സൗജന്യമായി വാക്‌സിൻ ലഭ്യമാക്കും. ബിജെപിയുടെ വാക്‌സിൻ സ്വീകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. 2022ൽ തന്റെ പാർട്ടി അധികാരത്തിലെത്തുമെന്നും അഖിലേഷ് യാദവ് പറഞ്ഞു

്അതേസമയം അഖിലേഷിന്റെ പരാമർശത്തെ വിമർശിച്ച് ബിജെപി രംഗത്തുവന്നു. രാജ്യത്തെ ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുന്ന പ്രസ്താവനയാണ് അഖിലേഷിന്റേതെന്ന് യുപി ഉപമുഖ്യമന്ത്രി കൂടിയായ കേശവ് പ്രസാദ് മൗര്യ പറഞ്ഞു. അഖിലേഷിന് വാക്‌സിനിൽ വിശ്വാസമില്ല. അതേസമയം യുപിയിലെ ജനങ്ങൾക്ക് അഖിലേഷിലും വിശ്വാസമില്ല. പ്രസ്താവനയിൽ അഖിലേഷ് മാപ്പ് പറയണമെന്നും മൗര്യ ആവശ്യപ്പെട്ടുv

Share this story