റിപബ്ലിക് ദിനത്തിൽ ട്രാക്ടറുകളിൽ ഡൽഹിയിലേക്ക് കിസാൻ പരേഡ് നടത്തുമെന്ന് കർഷകർ

റിപബ്ലിക് ദിനത്തിൽ ട്രാക്ടറുകളിൽ ഡൽഹിയിലേക്ക് കിസാൻ പരേഡ് നടത്തുമെന്ന് കർഷകർ

തങ്ങളുടെ ആവശ്യങ്ങൾ ജനുവരി 26ന് മുമ്പ് പരിഗണിച്ചില്ലെങ്കിൽ റിപബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് ട്രാക്ടറുകളിൽ കിസാൻ പരേഡ് നടത്തുമെന്ന മുന്നറിയിപ്പുമായി കർഷകർ. കേന്ദ്രസർക്കാരുമായി തിങ്കാഴ്ച ചർച്ച നടക്കാനിരിക്കെയാണ് കർഷകർ മുന്നറിയിപ്പ് നൽകിയത്.

ജനുവരി 4ന് കേന്ദ്രസർക്കാരുമായി ചർച്ച നടത്തുന്നുണ്ട്. 5ന് സുപ്രീം കോടതി ഇക്കാര്യത്തിൽ വാദം കേൾക്കും. സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടാൽ ഹരിയാന കുണ്ഡ്‌ലി-മനേസർ-പൽവാൽ എക്‌സ്പ്രസ് വേയിൽ ജനുവരി ആറിന് ട്രാക്ടർ മാർച്ച് നടത്തും.

ജനുവരി 23ന് വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകൾക്ക് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കും. റിപബ്ലിക് ദിനത്തിൽ ത്രിവർണ പതാകയേന്തി വൻ ട്രാക്ടർ റാലി ഡൽഹിയിൽ നടത്തുമെന്നും കർഷക നേതാവായ ഡോ. ദർശൻപാൽ പറഞ്ഞു

കേന്ദ്രം കർഷകരെ കബളിപ്പിക്കുകയാണ്. താങ്ങുവില ഇല്ലാതാക്കില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ ഇതുറപ്പിക്കാൻ ഒരു നിയമം കൊണ്ടുവരണമെന്നാണ് ഞങ്ങൾ പറയുന്നത്. അത് ഞങ്ങളുടെ അവകാശമാണെന്നും കർഷകർ പറയുന്നു

ജനുവരി 26 വരെയുള്ള സമരപരിപാടികൾ സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി ആറ് മുതൽ 20 വരെ നീണ്ടുനിൽക്കുന്ന ദേശവ്യാപക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. രാജ്യവ്യാപകമായി റാലികൾ, കോൺഫറൻസുകൾ, ധർണകൾ എന്നിവടയടക്കം സംഘടിപ്പിക്കും

Share this story