മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബൂട്ടാ സിംഗ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബൂട്ടാ സിംഗ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബൂട്ടാ സിംഗ് അന്തരിച്ചു. 86 വയസ്സായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി പദവി അടക്കം നിരവധി പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്

അകാലിദളിലായിരുന്ന ബൂട്ടാ സിംഗ് 1960ലാണ് കോൺഗ്രസിൽ ചേർന്നത്. 1962ൽ ആദ്യമായി ലോക്‌സഭാംഗമായി. രാജീവ് ഗാന്ധി മന്ത്രിസഭയിലാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തത്.

കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. 1982ൽ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ഗ്യാനി സെയിൽസിംഗിനോട് പരാജയപ്പെട്ടു.

Share this story