ദേശസ്‌നേഹമാണ് ഹിന്ദുവിന്റെ അടിസ്ഥാന സ്വഭാവം, അവർക്ക് ഇന്ത്യാവിരുദ്ധൻ ആകാനാകില്ല: മോഹൻ ഭാഗവത്

ദേശസ്‌നേഹമാണ് ഹിന്ദുവിന്റെ അടിസ്ഥാന സ്വഭാവം, അവർക്ക് ഇന്ത്യാവിരുദ്ധൻ ആകാനാകില്ല: മോഹൻ ഭാഗവത്

ദേശസ്‌നേഹമാകും ഒരു ഹിന്ദുവിന്റെ അടിസ്ഥാന സ്വഭാവമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ദേശസ്‌നേഹം ഉത്ഭവിക്കുന്നത് അവന്റെ ധർമത്തിൽ നിന്നാണെന്ന മഹാത്മാഗാന്ധിയുടെ പരാമർശം ഉദ്ധരിച്ചു കൊണ്ടാണ് ഭാഗവതിന്റെ പ്രസ്താവന

മേക്കിംഗ് ഓഫ് എ ഹിന്ദു, ബാക്ക് ഗ്രൗണ്ട് ഓഫ് ഗാന്ധിജീസ് ഹിന്ദ് സ്വരാജ് എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു ആർഎസ്എസ് മേധാവി. സംഘം ഗാന്ധിജിയെ തട്ടിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന ഊഹാപോഹങ്ങളുടെ ആവശ്യമില്ല. അദ്ദേഹത്തെ പോലുള്ള മികച്ച വ്യക്തിത്വങ്ങളെ ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു

ദേശസ്‌നേഹം ഉത്ഭവിച്ചത് തന്റെ ധർമത്തിൽ നിന്നാണെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. ധർമം കേവലം മതത്തെ അർഥമാക്കുന്നില്ല. അത് മതത്തേക്കാൾ വിശാലമാണ്. ആരെങ്കിലും ഹിന്ദുവാണെങ്കിൽ അവൻ ദേശസ്‌നേഹിയാകണം. അതാണ് അവരുടെ അടിസ്ഥാന സ്വഭാവം. ഹിന്ദുവായ ഒരാൾക്ക് ഒരിക്കലും ഇന്ത്യാവിരുദ്ധൻ ആകാൻ കഴിയില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.

Share this story