കൊവാക്‌സിനും കൊവിഷീൽഡിനും വില നിശ്ചയിച്ചു; വിതരണം ബുധനാഴ്ച ആരംഭിക്കും

കൊവാക്‌സിനും കൊവിഷീൽഡിനും വില നിശ്ചയിച്ചു; വിതരണം ബുധനാഴ്ച ആരംഭിക്കും

കൊവിഡിനെ നേരിടാൻ രണ്ട് വാക്‌സിനുകൾക്ക് അനുമതി നൽകാൻ ഡിജിസിഐ തീരുമാനിച്ചു. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിനും ഭാരത് ബയോടെകിന്റെ കൊവാക്‌സിനുമാണ് അനുമതി നൽകുക

കൊവിഷീൽഡിന് 250 രൂപയാണ് കമ്പനി നിർദേശിച്ചിരിക്കുന്നത്. കൊവാക്‌സിന് 350 രൂപ ഭാരത് ബയോടെക് നിർദേശിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഡിജിസിഐ മാധ്യമങ്ങളെ കാണുന്നുണ്ട്. ബുധനാഴ്ചയോടെ ആദ്യഘട്ട വാക്‌സിൻ വിതരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.

വാക്‌സിൻ വിതരണത്തിന്റെ തയ്യാറെടുപ്പുകൾ കേന്ദ്രവും സംസ്ഥാന സർക്കാരുകളും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രൈ റൺ നടന്നിരുന്നു

ആദ്യഘട്ടത്തിൽ 30 കോടി പേർക്കാണ് വാക്‌സിൻ നൽകുക. ഇതിൽ ഒരു കോടി ആരോഗ്യപ്രവർത്തകരും രണ്ട് കോടിയിൽ പോലീസുകാർ അങ്കണവാടി പ്രവർത്തകർ, സന്നദ്ധ സേവകർ, മുൻസിപ്പൽ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 50 വയസ്സിന് മുകളിൽ പ്രായമുള്ളവരും ആരോഗ്യസംബന്ധമായ അവശതകളുമുള്ളവരാണ് ബാക്കി 27 കോടിയാളുകൾ.

Share this story