കൊവിഡിനെതിരായ പോരാട്ടത്തിൽ വഴിത്തിരിവ്, ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്നും പ്രധാനമന്ത്രി

കൊവിഡിനെതിരായ പോരാട്ടത്തിൽ വഴിത്തിരിവ്, ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്നും പ്രധാനമന്ത്രി

ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ രണ്ട് വാക്‌സിനുകളും രാജ്യത്ത് തന്നെ നിർമിച്ചതാണെന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാശ്രയ ഇന്ത്യയെന്ന സ്വപ്‌നം നിറവേറ്റാനുള്ള ഇന്ത്യൻ ശാസ്ത്രസമൂഹത്തിന്റെ അഭിനിവേശമാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു

കൊവിഡിനെതിരായ പോരാട്ടത്തിൽ നിർണായക വഴിത്തിരിവാണിത്. ആരോഗ്യകരവും കൊവിഡ് രഹിതവുമായ രാജ്യത്തിലേക്ക് യാത്ര വേഗത്തിലാക്കാൻ ഇത് സഹായിക്കും. ശാസ്ത്രജ്ഞർക്കും അഭിനന്ദനങ്ങളെന്ന് മോദി പറഞ്ഞു.

ഓക്സ്ഫോർഡ് സർവകലാശാല-ആസ്ട്രനെക എന്നിവയുടെ സഹകരണത്തോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ് വാക്സിനും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.

നിയന്ത്രിത രീതിയിലാകും വാക്സിൻ വിതരണം നടത്തുക. വിദഗ്ധ സമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമ തീരുമാനമെടുത്തത്. രാവിലെ 11 മണിയോടെ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വാക്സിന് അനുമതി നൽകുന്നതായി ഡിജിസിഐ അറിയിച്ചത്.

കൊവിഷീൽഡ് വാക്സിന് ഡോസിന് 250 രൂപയും കൊവാക്സിന് 350 രൂപയുമാണ് നിർദേശിച്ചിരിക്കുന്നത്. ബുധനാഴ്ചയോടെ ആദ്യഘട്ട വാക്സിൻ വിതരണം ആരംഭിക്കും.

Share this story