കർഷക സംഘടനകളുമായി കേന്ദ്രം നടത്തിയ ഏഴാം വട്ട ചർച്ചയും പരാജയപ്പെട്ടു

കർഷക സംഘടനകളുമായി കേന്ദ്രം നടത്തിയ ഏഴാം വട്ട ചർച്ചയും പരാജയപ്പെട്ടു

കാർഷിക നിയമഭേദഗതിക്കെതിരെ സമരം നടത്തുന്ന കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ ഏഴാം വട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്രവും കർഷക സംഘടനകളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്രം ആവർത്തിച്ചപ്പോൾ നിയമം പിൻവലിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് കർഷക സംഘടനകളും വ്യക്തമാക്കി

താങ്ങുവിലയുടെ കാര്യത്തിൽ വിട്ടുവീഴ്ചയാകാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക പ്രായോഗികമല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ പറഞ്ഞു.

നാലിന അജണ്ടയുമായാണ് കർഷക സംഘടനകൾ ചർച്ചക്ക് എത്തിയത്. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണം എന്നതൊഴികെ വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസ്, വൈദ്യുതി ചാർജുമായി ബന്ധപ്പെട്ട നിയമം എന്നിവയിൽ കേന്ദ്രം വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് അറിയിച്ചു.

ജനുവരി എട്ടാം തീയതി രണ്ട് മണിക്ക് അടുത്ത വട്ട ചർച്ച നടത്തും. ആറാം തീയതി ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ അറിയിച്ചിട്ടുണ്ട്.

Share this story