കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷി മന്ത്രി; താങ്ങുവിലയിൽ വിട്ടുവീഴ്ചയാകാം

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷി മന്ത്രി; താങ്ങുവിലയിൽ വിട്ടുവീഴ്ചയാകാം

കർഷക സംഘടനകളുമായി നടത്തിയ ചർച്ചയിൽ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. താങ്ങുവിലയുടെ കാര്യത്തിൽ വിട്ടുവീഴ്ചയാകാം. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുകയെന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു

തുടർ നടപടികളുമായി സർക്കാർ മുന്നോട്ടുപോയി. കാർഷിക മേഖലയിൽ സമഗ്ര പരിഷ്‌കരണത്തിന് നിയമങ്ങൾ സാധ്യമാക്കും. കർഷക സംഘടനകളുമായുള്ള ചർച്ച തുടരുകയാണ്. നാലിന അജണ്ട മുൻനിർത്തിയാണ് കർഷക സംഘടനകൾ കേന്ദ്രസർക്കാരുമായി ചർച്ച നടത്താൻ തയ്യാറായത്. ഇതിൽ രണ്ട് വിഷയങ്ങളിൽ കേന്ദ്രസർക്കാർ അനുകൂല തീരുമാനം എടുത്തിരുന്നു

കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ ആർട്ടിക്കിൾ 370, പൗരത്വ നിയമം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും പ്രക്ഷോഭങ്ങൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം കരുതുന്നു. ഇതാണ് നിയമം പിൻവലിക്കില്ലെന്ന നിലപാട് കേന്ദ്രം ആവർത്തിക്കുന്നത്. അതേസമയം കർഷകരുടെ സമരം നാൽപതാം ദിവസവും തുടരുകയാണ്.

Share this story