ട്രൗസറുമിട്ട് നാഗ്പൂരിൽ നിന്ന് പ്രസംഗം നടത്തുന്നതല്ല ദേശീയത: സച്ചിൻ പൈലറ്റ്

ട്രൗസറുമിട്ട് നാഗ്പൂരിൽ നിന്ന് പ്രസംഗം നടത്തുന്നതല്ല ദേശീയത: സച്ചിൻ പൈലറ്റ്

ആർ എസ് എസിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. രാജ്യത്ത് കർഷ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് പൈലറ്റിന്റെ വാക്കുകൾ. ദേശീയവാദമെന്നത് കർഷകരുടെ ക്ഷേമത്തെ കുറിച്ച് സംസാരിക്കുന്നതാകണമെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു

കർഷകരുടെ ക്ഷേമത്തെ കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ അതാണ് ദേശീയത. അല്ലാതെ ട്രൗസറുമിട്ട് നാഗ്പൂരിൽ നിന്ന് പ്രസംഗിക്കുന്നതല്ല ദേശീയത എന്നായിരുന്നു പൈലറ്റിന്റെ വാക്കുകൾ. കാർഷിക നിയമങ്ങൾ പാസാക്കുക വഴി കർഷകരെ ഇരുട്ടിലേക്ക് ബിജെപി സർക്കാർ തള്ളി വിട്ടു

തീരുമാനങ്ങൾ പിൻവലിക്കുന്നതോ, റദ്ദാക്കുന്നതോ സർക്കാരിന്റെ പരാജയമല്ലെന്ന് മനസ്സിലാക്കാൻ കേന്ദ്രം തയ്യാറാകണം. നിയമങ്ങൾ പിൻവലിച്ചാൽ നേതാക്കളുടെ മികവ് വർധിക്കുകയേയുള്ളു. കർഷകരുടെ ക്ഷേമത്തിന് ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു

Share this story