സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി കേന്ദ്രത്തിന് മുന്നോട്ടുപോകാം; അനുമതി നല്‍കി സുപ്രീം കോടതി

സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി കേന്ദ്രത്തിന് മുന്നോട്ടുപോകാം; അനുമതി നല്‍കി സുപ്രീം കോടതി

പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍മാണവുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി. പദ്ധതി റദ്ദാക്കണമെന്നും പാരിസ്ഥിതിക അനുമതി നേടിയ നടപടിക്രമങ്ങളും ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

പദ്ധതി നിയമപരമായി നിലനില്‍ക്കുന്നതാണെന്നും ആവശ്യമായ അനുമതികളെല്ലാം സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന, ദിനേസ് മഹേശ്വരി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി

ഇതില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ മറ്റ് രണ്ട് ജഡ്ജിമാരും പദ്ധതിയെ പിന്തുണക്കുകയായിരുന്നു. നിര്‍മാണ മേഖലയില്‍ പുക ടവറുകള്‍ സ്ഥാപിക്കണമെന്നും വിധിയില്‍ നിര്‍ദേശിക്കുന്നുണ്ട്.

Share this story