കന്നഡ നടി ശ്വേത കുമാരി മയക്കുമരുന്നുമായി മുംബൈയിൽ പിടിയിൽ
മയക്കുമരുന്നുമായി കന്നഡ നടി ശ്വേത കുമാരി മുംബൈയിൽ പിടിയിൽ. നർകോട്ടിക്‌സ് ബ്യൂറോ നടത്തിയ റെയ്ഡിലാണ് നടി പിടിയിലായത്. മിറ-ബയാൻഡർ മേഖലയിലെ ക്രൗൺ ബിസിനസ് ഹോട്ടലിൽ നിന്നാണ് നടിയെ പിടികൂടിയത്
ശ്വേതയുടെ പക്കൽ നിന്നും 400 ഗ്രാം മെഫെഡ്രോൺ പിടിച്ചെടുത്തു. 27കാരിയായ ശ്വേത ഹൈദരാബാദ് സ്വദേശിയാണ്. ഇവർക്ക് ആരാണ് മയക്കുമരുന്ന് നൽകിയതെന്ന അന്വേഷണത്തിലാണ് പോലീസ്. സിനിമാ താരങ്ങളെ ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
